
ചെന്നൈ : വിമാനത്തില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ മുടി കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 35,000 രൂപ നഷ്ടപരിഹാരം വിധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു സിവില്‍ കോടതി വിധിയെങ്കിലും, എയര്‍ ഇന്ത്യ നല്‍കിയ അപ്പീലില്‍ തുക 35,000 രൂപയായി ഹൈക്കോടതി കുറയ്ക്കുകയായിരുന്നു.
കൊളംബോയില്‍ നിന്നു ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണു ഭക്ഷണത്തില്‍ മുടി ലഭിച്ചത്. വിമാന ജീവനക്കാരോടു പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതിവിധി എത്തിയത്.
Hair in food; Air India must pay Rs 35,000 in compensation