ചാരിറ്റി സ്ഥാപനങ്ങൾ വഴിയുള്ള ഹമാസ് ഫണ്ടിങ്: ഇറ്റലിയിൽ ഒൻപത് പേർ അറസ്റ്റിൽ

ചാരിറ്റി സ്ഥാപനങ്ങൾ വഴി ഹമാസിന് സാമ്പത്തിക സഹായം നൽകിയെന്ന സംശയത്തെ തുടർന്ന് ഇറ്റാലിയൻ അധികൃതർ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ആന്റി-മാഫിയ, ആന്റി-ടെററിസം യൂണിറ്റുകൾ ചേർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് നടന്നതെന്ന് ഇറ്റാലിയൻ പ്രോസിക്യൂട്ടർമാർ ശനിയാഴ്ച അറിയിച്ചു. അറസ്റ്റിലായവർ യൂറോപ്യൻ യൂണിയൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന ഫലസ്തീൻ സംഘടനയായ ഹമാസുമായി ബന്ധമുള്ളവരാണെന്നും സംഘടനയ്ക്ക് ധനസഹായം നൽകിയതായും ആരോപണമുണ്ടെന്നും വടക്കൻ ഇറ്റലിയിലെ ജെനോവ നഗരത്തിലെ പ്രോസിക്യൂട്ടർമാർ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാനുഷിക സഹായം എന്ന പേരിൽ സമാഹരിച്ച ഏകദേശം 70 ലക്ഷം യൂറോ (ഏകദേശം 8.24 മില്യൺ ഡോളർ) ഹമാസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായാണ് കണ്ടെത്തൽ. പൊലീസ് 80 ലക്ഷം യൂറോയിലധികം മൂല്യമുള്ള ആസ്തികളും പിടിച്ചെടുത്തു. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നെതർലാൻഡ്സ് ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി സഹകരിച്ച്, യൂറോപ്യൻ നീതിന്യായ ഏജൻസിയായ യൂറോജസ്റ്റിൻ്റെ നേതൃത്വത്തിൽ അന്വേഷണം വിപുലീകരിക്കുകയായിരുന്നു.

ചാരിറ്റി സംഘടനകൾ എന്ന പേരിൽ ഹമാസിന് ധനസഹായം കണ്ടെത്തിയ സങ്കീർണ്ണവും പ്രധാനപ്പെട്ടതുമായ ഈ ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥർക്കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നന്ദി അറിയിച്ചു. അതേസമയം, ഇക്കാര്യം സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടൻ പ്രതികരിച്ചില്ല. ഗാസയിൽ ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ച മെലോണിയുടെ നിലപാട് ഇറ്റലിയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ടായിരുന്നു.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, ഇസ്രയേലിന്റെ ആക്രമണത്തിൽ 71,000ത്തിലധികം പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7ന് ദക്ഷിണ ഇസ്രയേലിൽ നടന്ന ഹമാസ് നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ അധികൃതരുടെ കണക്കുകൾ.

Hamas funding through charity organizations: Nine people arrested in Italy

More Stories from this section

family-dental
witywide