
വാഷിംഗ്ടണ്‍: ഇസ്രയേല്‍ – ഹമാസ് പോരാട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസ് പരിശോധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുമെങ്കില്‍ മാത്രം കരാറിനോടു സഹകരിക്കാമെന്ന നിലപാടിലാണ് ഹമാസ്.
ഇസ്രയേല്‍ വെടിനിര്‍ത്തലിനു സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാലിത് ഇസ്രയേല്‍ ഔദ്യോഗികമായി ഉറപ്പിച്ചിട്ടില്ല. അതേസമയം, യുഎസിന്റെ നിര്‍ദേശം മധ്യസ്ഥരായ ഈജിപ്തും ഖത്തറുമായി ചര്‍ച്ച ചെയ്യാന്‍ ഹമാസ് സംഘം കയ്‌റോയില്‍ എത്തിയിട്ടുണ്ട്.