
ജറുസലം : വെടിനിര്‍ത്തലിനിടയിൽ സംഘർങ്ങൾ വർധിക്കവെ ഹമാസ് രണ്ട് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി കൈമാറി. ഇക്കാര്യം ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. റെഡ് ക്രോസ് വഴിയാണ് ഹമാസ് രണ്ടു മൃതദേഹങ്ങള്‍ കൈമാറിയത്. അവ തിരിച്ചറിയുന്നതിന് ഉടന്‍ ഇസ്രയേലില്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇനി 13 മൃതദേഹങ്ങള്‍ കൂടി ഹമാസ് വിട്ടുനല്‍കാനുണ്ട്.
ബന്ദിയുടെ മൃതദേഹം കൈമാറുന്നതില്‍ ഹമാസ് കാലതാമസം വരുത്തുകയാണെന്നും ഏതാനും ദിവസം മുന്‍പ് തിരികെ നല്‍കിയ ശരീരഭാഗങ്ങള്‍, ഏകദേശം രണ്ട് വര്‍ഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയും ചെയ്തിരുന്നു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ 46 കുട്ടികളും 20 സ്ത്രീകളുമുള്‍പ്പെടെ 104 പേരാണ് കൊല്ലപ്പെട്ടത്.
Hamas hands over bodies of two more hostages during clashes














