ഗാസയില്‍ കാര്യങ്ങള്‍ വഴുതിപ്പോകുമോ ? വീണ്ടും നിയന്ത്രണം സ്ഥാപിക്കാന്‍ ഹമാസ് നീക്കം; 7,000 സൈനികരെ സംഘടന തിരികെ വിളിച്ചു

ഗാസ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങിയ ഗാസയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും നിയന്ത്രണം സ്ഥാപിക്കാന്‍ ഹമാസ് നീക്കം. ഏകദേശം 7,000 സൈനികരെ സംഘടന തിരികെ വിളിച്ചിട്ടുണ്ട്. സൈന്യത്തിലേക്ക് 24 മണിക്കൂറിനുള്ളില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശങ്ങള്‍ ചെന്നതായാണ് വിവരം.

യുദ്ധം അവസാനിച്ചതിന് ശേഷം ഗാസ ഭരിക്കുന്നത് ആരായിരിക്കുമെന്ന അനിശ്ചിതത്വങ്ങല്‍ക്കിടയിലാണ് ഹമാസിന്റെ ഈ പുതിയ നീക്കം ആശങ്ക സൃഷ്ടിക്കുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന വിലയിരുത്തലുമുണ്ട്. ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്് ഗാസയുടെ ഭരണത്തെ സംബന്ധിച്ചുള്ളതാണ്. ഒരു അരാഷ്ട്രീയ, അന്താരാഷ്ട്ര സമിതിയായിരിക്കണം ഇടക്കാല ഭരണസമിതിയായി പ്രവര്‍ത്തിക്കേണ്ടത് എന്നാണ് ട്രംപിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഹമാസിന്റെ ചടുലമായ പുതിയ നീക്കം രണ്ടാം ഘട്ടത്തെ സങ്കീര്‍ണ്ണമാക്കിയേക്കാം. ഹമാസ് നിരായുധരാകണമെന്നും ട്രംപിന്റെ പദ്ധതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

More Stories from this section

family-dental
witywide