ഗാസയുടെ സമാധാനത്തിന് ഹമാസ് ആയുധം വെടിയണം; സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം എത്രയും വേഗം ആരംഭിക്കാനും ട്രംപിൻ്റെ നീക്കം

ഫ്ലോറിഡ: ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനും ഹമാസ് നിരുപാധികം ആയുധം വെടിയണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.

ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം എത്രയും വേഗം ആരംഭിക്കണമെന്നും എന്നാൽ അതിനു മുന്നോടിയായി ഹമാസ് ആയുധം വെടിയണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഹമാസ് എത്രയും വേഗം ആയുധം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ അവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസിന്റെ നിരായുധീകരണം, ഗാസ പുനർനിർമ്മാണം ആരംഭിക്കൽ, ഗാസയിൽ യുദ്ധാനന്തര ഭരണം സ്ഥാപിക്കൽ എന്നിവയിലാണ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യുദ്ധത്തിൽ തകർന്ന ഗാസയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ആയുധം താഴെവെച്ചില്ലെങ്കിൽ സമാധാന കരാറിനെ പിന്തുണയ്ക്കുന്ന മറ്റ് രാജ്യങ്ങൾ ചേർന്ന് ഹമാസിനെ ഇല്ലാതാക്കാൻ തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു. ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന സമാധാന പദ്ധതി പ്രകാരം ഗാസയിൽ ഒരു ഇടക്കാല ഭരണകൂടം സ്ഥാപിക്കാനും ഹമാസിനെ നിരായുധീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

അതിനിടെ, ആണവായുധങ്ങളോ മിസൈലുകളോ നിർമ്മിക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് ആവർത്തിച്ചു. ഇറാൻ ബാലിസ്റ്റിക് മിസൈൽ പദ്ധതി വികസിപ്പിക്കുകയാണെന്ന് നെതന്യാഹു അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഈ വർഷം ആദ്യം, ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു.

Hamas must lay down its arms for peace in Gaza; Trump’s move to start the second phase of the peace plan as soon as possible.

More Stories from this section

family-dental
witywide