എരിഞ്ഞെടങ്ങാതെ ഗാസ; ഡോണൾഡ് ട്രംപിൻ്റെ 21 ഇന പദ്ധതി ഭാഗികമായി തള്ളി ഹമാസ്

ഗാസ: ഗാസയിലെ വെടിനിർത്തലിനായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച 21 ഇന പദ്ധതികൾ ഭാഗികമായി തള്ളി ഹമാസ്. ട്രംപ് അവതരിപ്പിച്ച പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇതോടെ ഗാസയിൽ അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദേശങ്ങളുടെ വിജയസാധ്യത അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഇടക്കാല ഗാസ ഭരണത്തിന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ അംഗീകരിക്കില്ലെന്നും ടോണി ബ്ലയർ വിചാരണ നേരിടേണ്ട ആളാണെന്നും ഹമാസ് അഭിപ്രായപ്പെട്ടു.

ഇടക്കാല ഗാസ ഭരണസമിതിയെ നയിക്കാൻ അമേരിക്കൻ നിർദേശ പ്രകാരം ടോണി ബ്ലെയർ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇറാഖ് യുദ്ധത്തിലടക്കമുള്ള പങ്കിന് വിചാരണ നേരിടേണ്ടയാളാണ് ടോണി ബ്ലെയറെന്നും പലസ്തീൻ ജനതയ്ക്ക് ഒരു നന്മയും ടോണി ബ്ലെയർ ചെയ്തിട്ടില്ലെന്നുമാണ് ഹമാസിന്‍റെ നിലപാട്.

More Stories from this section

family-dental
witywide