
ജറുസലം : വടക്കന്‍ ഗാസയില്‍ ഇസ്രയേലിലെ ബോംബാക്രമണത്തില്‍ ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖനൗ കൊല്ലപ്പെട്ടു. ജബാലിയയിലുള്ള ഹനൗവിന്റെ ടെന്റ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച ഹമാസിന്റെ മുതിര്‍ന്ന നേതാക്കളായ 2 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു വര്‍ഷത്തിനിടെ ഹമാസിന്റെ ഉന്നത രാഷ്ട്രീയ സമിതിയിലെ 20 അംഗങ്ങളില്‍ 11 പേരെയും ഇസ്രയേല്‍ വധിച്ചു.
ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാനും ശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാനുമായി മൂന്നാഴ്ചയായി ഗാസയിലേക്കുള്ള സഹായവിതരണം ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. ഇതിന്റെ ഫലമായി ലക്ഷക്കണക്കിനു പലസ്തീന്‍കാര്‍ പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും പിടിയിലാണെന്ന് യുഎന്‍ ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നല്‍കി.












