കേരള കോൺഗ്രസ്‌ കാത്തുകാത്തിരുന്ന സന്തോഷം! സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിച്ചു, ചിഹ്നം പിന്നാലെ വരും

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കാത്തിരുന്ന സന്തോഷ വാർത്ത എത്തി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ‌ അംഗീകരിച്ചു. പാർ‌ട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കൾക്ക് ലഭിച്ചത്. അതോടെ സംസ്ഥാന ക്യാമ്പ് ആകെ ആഹ്ലാദത്തിലായി.

ചിഹ്നം പിന്നീട് അനുവദിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ‌ അറിയിച്ചിട്ടുള്ളതെന്ന് നേതാക്കൾ വ്യക്തമാക്കി. കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന ഓട്ടോറിക്ഷ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി ആവശ്യപ്പെടാനാണ് ധാരണ. പിജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും വിജയിച്ചത് ട്രാക്റ്റർ ചിഹ്നത്തിലാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റ് സ്ഥാനാർത്ഥികൾക്കും ഇതേ ചിഹ്നം ആയിരുന്നു.

നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി ജെ ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. കോട്ടയം എംപിയായ ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide