ഹൂസ്‌റ്റണിൽ നിന്നുള്ള ഹരി ശിവരാമനെ മന്ത്രയുടെ ട്രസ്‌റ്റി ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തു

ഹൂസ്‌റ്റണിൽ നിന്നുള്ള ഹരി ശിവരാമനെ മന്ത്രയുടെ ട്രസ്‌റ്റി ബോർഡ് ചെയർമാൻ ആയി തെരഞ്ഞെടുത്തു. നവംബർ 22ന് ന്യൂയോർക്കിൽ ഹാൻഡ് ഓവർ മീറ്റിങ്ങിന്റെ ഭാഗമായി നടന്ന ട്രസ്റ്റി ബോർഡ് മീറ്റിങ്ങിലാണ് ട്രസ്‌റ്റ് ബോർഡ് ചെയർമാൻ ആയി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. മന്ത്രയുടെ പ്രഥമ പ്രസിഡന്റ്റ് കൂടിയായിരുന്ന ഹരി ശിവരാമന് ഉചിതമായ സ്ഥാനം ആണെന്ന് മന്ത്രയുടെ ട്രസ്റ്റീ ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങൾ വിലയിരുത്തി.

കേരളത്തിൽ ബാല ഗോകുലത്തിൽ തുടങ്ങിയ സംഘടനാ പാടവം രാഷ്ട്രീയ സ്വയംസേവ സംഘം, അഖിലഭാരതി വിദ്യാർഥി പരിഷത്ത്, എന്നിങ്ങനെയുള്ള സംഘടന പ്രവർത്തനത്തിലൂടെ അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനയുടെ തലപ്പത്ത് വരെ എത്തി നിൽക്കുന്നു. 20 വർഷമായി കെഎച്എസിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു വരുന്നു. 2023ൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡൻ്റ് ആയിരുന്നു. 20 വർഷം അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനാ തലത്തിലും വിവിധ സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.

ശ്രീ ഗുരുവായൂരപ്പൻ അമ്പലത്തിലെ മലയാളം ആൻഡ് റിലീജിയസ് സ്കൂളിൻ്റെ പ്രിൻസിപ്പൽ കൂടിയാണ് ഹരി ശിവരാമൻ. സംഘടനയുടെ ഭാവിയെ സുസ്ഥിരമാക്കുന്നതിനായി മന്ത്രയുടെ ആത്മീയ മുഖമായി പ്രവർത്തിക്കാൻ ഹരി ശിവരാമന് കഴിയുമെന്ന് പ്രസിഡന്റ്റ് കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.

Hari Sivaraman from Houston elected as Chairman of Mantra Trust board

More Stories from this section

family-dental
witywide