കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ഹരിവരാസനം പുരസ്‌കാരം

പത്തനംതിട്ട: ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മകരവിളക്ക് ദിനത്തില്‍ സമ്മാനിക്കും. ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്.

തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണി ദാസനായിരുന്നു കഴിഞ്ഞവര്‍ഷം പുരസ്‌കാരം ലഭിച്ചത്. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് നല്‍കിത്തുടങ്ങിയത്.

More Stories from this section

family-dental
witywide