വാഷിങ്ടൻ: സിഖ് ട്രക്ക് ഡ്രൈവർമാർക്ക് എതിരെയുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഹർമീത് ധില്ലോൺ സിഖ് ഡ്രൈവർമാരെ അപമാനിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിൻ്റെ സിവിൽ റൈറ്റ്സ് വിഭാഗത്തിലെ സഹായി അറ്റോർണി ജനറലായ ഹർമീത് ധില്ലോൺ വ്യക്തമാക്കി.
സിഖ് ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർക്ക് നേരെയുള്ള വിവേചനത്തിനും അതിക്രമങ്ങൾക്കുമെതിരെ പ്രതികരിച്ച ധില്ലോൺ ഇക്കാര്യം അമേരിക്കക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. അടുത്തിടെ നടന്ന രണ്ട് അപകടങ്ങളിൽ അനധികൃത കുടിയേറ്റക്കാർ വാണിജ്യ ട്രക്കുകൾ ഓടിച്ച സംഭവങ്ങളെ തുടർന്ന് ചിലർ സിഖ് ഡ്രൈവർമാരെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ഒക്ടോബർ 27ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ ധില്ലോൺ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ധില്ലോൺ തൻ്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുന്നത്.
Harmeet Dhillon calls for an end to discrimination against Sikh truck drivers













