ഹാർവാർഡ് സർവകലാശാല വിദേശീയരെ കടുത്ത പരിശോധനയ്ക്ക് വിധേയരാക്കുന്നു

അമേരിക്കൻ ഫെഡറൽ അന്വേഷണങ്ങൾക്ക് പിന്നാലെ, ഹാർവാർഡ് സർവകലാശാല അന്താരാഷ്ട്ര അധ്യാപകരെയും പങ്കെടുക്കുന്നവരെയും കുറിച്ചുള്ള പരിശോധന ശക്തമാക്കി. എക്സിക്യൂട്ടീവ് എജ്യുക്കേഷൻ, ഓൺലൈൻ കോഴ്സുകൾ, വർക്ക്‌ഷോപ്പുകൾ, കോൺഫറൻസുകൾ തുടങ്ങി എല്ലാ സർവകലാശാലാ പരിപാടികളിലും ഇത് ബാധകമായിരിക്കും.

ആഭ്യന്തര രേഖകളനുസരിച്ച്, ചൈന, ഇറാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്നവർക്കും നിലവിൽ ഈ രാജ്യങ്ങളിൽ നിന്ന് ഹാർവാർഡിൽ ഉള്ളവർക്കും ഇനി പ്രത്യേക പരിശോധന വേണം. ഗവേഷണ ഡാറ്റ പങ്കിടൽ, വിദേശ സന്ദർശകർക്കുള്ള ലാബ് ആക്‌സസ്, പ്രസിദ്ധീകരിക്കാത്ത ഗവേഷണങ്ങൾ അവതരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കും ഇനി ഫെഡറൽ അനുമതി ആവശ്യമെന്നും രേഖ വ്യക്തമാക്കുന്നു.

ഈ നടപടികൾ അമേരിക്കൻ ഉപരോധങ്ങളും എക്സ്പോർട്ട് കൺട്രോൾ നിയമങ്ങളും പാലിക്കുന്നതിന്റെ ഭാഗമാണെന്ന് ഹാർവാർഡ് അധികൃതർ വ്യക്തമാക്കി. രാജ്യസുരക്ഷാ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നതിനാൽ നയങ്ങൾ ശക്തമാക്കുകയാണെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു.

പുതിയ നിയമപ്രകാരം, ഇനി വിദേശീയർ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നവർ, പങ്കെടുക്കുന്നവരുടെ പേര്, രാജ്യം, സ്ഥാപനബന്ധം, പരിപാടിയുടെ ലക്ഷ്യം എന്നിവ മുൻകൂട്ടി സമർപ്പിക്കണം. അതേസമയം, മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത പൊതുപരിപാടികൾക്ക് ഈ നിയമം ബാധകമല്ല.

ഓൺലൈൻ കോഴ്സുകളിലും ഇതുപോലുള്ള പരിശോധന നടപ്പാക്കാൻ ഹാർവാർഡ് ആലോചിക്കുകയാണ്. ഇതിനായി വിഷ്വൽ കംപ്ലെയിൻസ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പങ്കെടുക്കുന്നവരുടെ പേരുകൾ സർക്കാർ വാച്ച്‌ലിസ്റ്റുമായി താരതമ്യം ചെയ്ത് പരിശോധിക്കും.

ചൈന, ഇറാൻ, റഷ്യ എന്നിവയെ “Countries of Concern” എന്ന വിഭാഗത്തിലും ഹോങ്കോങ്ങ്, ക്യൂബ, സുഡാൻ എന്നിവയെ “High Cyber Risk Regions” എന്ന വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർവാർഡിനിത് പുതിയ മാറ്റം ആണെങ്കിലും പെൻസിൽവാനിയ സർവകലാശാലയും എം.ഐ.ടിയും വർഷങ്ങളായി സമാന പരിശോധനാ രീതികൾ പാലിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ.

Harvard Rolls Out New Screening Rules For Foreign Academics

More Stories from this section

family-dental
witywide