ഹാര്‍വാഡ് സര്‍വ്വകലാശാലയ്ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിന് തിരിച്ചടി; വിദേശികളായ വിദ്യാര്‍ഥികളെ ചേര്‍ക്കാം, ട്രംപിന്റെ തീരുമാനത്തിന് സ്റ്റേ

വാഷിങ്ടന്‍ : ഹാര്‍വാഡ് സര്‍വ്വകലാശാലയ്ക്ക് കൂച്ചുവിലങ്ങിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. സര്‍വ്വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളെ ചേര്‍ക്കാനുള്ള അനുമതി എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് സ്റ്റേ നല്‍കി കോടതി . നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് സര്‍വകലാശാല ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്.

വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ആറിന രേഖകള്‍ 72 മണിക്കൂറിനകം സമര്‍പ്പിക്കാന്‍ സമയം നല്‍കി. വ്യവസ്ഥകള്‍ പാലിച്ചാല്‍ ഉത്തരവ് പിന്‍വലിക്കും; വിദേശി വിദ്യാര്‍ഥികളുടെ പ്രവേശനം തുടരാം. വിലക്ക് നിലനിര്‍ത്തുകയാണെങ്കില്‍, ഇപ്പോഴുള്ള വിദ്യാര്‍ഥികളെ മറ്റിടങ്ങളിലേക്കു മാറ്റണം. പ്രവേശന വിലക്ക് 202526 അക്കാദമിക് വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും.

More Stories from this section

family-dental
witywide