അയ്യയ്യേ വല്ലാത്തൊരു മോഷണം, ആകെ നാണക്കേട് ! പുരാവസ്തുവായ ‘ഡാന്‍സിങ് ഗേള്‍’ മോഷ്ടിച്ച് ഹരിയാന സര്‍വകലാശാലയിലെ അധ്യാപകന്‍, അറസ്റ്റ്

ന്യൂഡല്‍ഹി : പുരാവസ്തു മോഷ്ടിച്ച ഹരിയാന സര്‍വകലാശാലയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ മ്യൂസിയം സന്ദര്‍ശിക്കുന്നതിനിടെ പ്രശസ്തമായ മോഹന്‍ജോദാരോ ‘ഡാന്‍സിങ് ഗേള്‍’ പ്രതിമയുടെ പകര്‍പ്പാണു മോഷ്ടിച്ചത്. അധികൃതര്‍ സിസിടിവി പരിശോധിക്കുകയും 45 വയസ്സുകാരനായ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. 1926-ല്‍ മോഹന്‍ജോദാരോയില്‍നിന്നു ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഏണ്‍സ്റ്റ് മക്കെയാണു കുഴിച്ചെടുത്തത്. 4,500 വര്‍ഷം പഴക്കമുള്ള ‘ഡാന്‍സിങ് ഗേള്‍’ വെങ്കല പ്രതിമയ്ക്ക് 10.5 സെന്റിമീറ്ററാണ് ഉയരം.

More Stories from this section

family-dental
witywide