
ന്യൂഡല്‍ഹി : മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിച്ച ബംഗ്ലാദേശിന് മറുപടി നല്‍കി ഇന്ത്യ. ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതില്‍ പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ ബംഗ്ലാദേശ് ആക്ടിംഗ് ഹൈക്കമ്മീഷണര്‍ എം.ഡി. നൂറല്‍ ഇസ്ലാമിനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്. ഹസീന നടത്തിയ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇന്ത്യയുടെ നിലപാടുമായി കൂട്ടിക്കുഴയ്ക്കുന്നത് ഉഭയകക്ഷി ബന്ധത്തിന് നല്ലതല്ലെന്ന് മാധ്യമ ചോദ്യങ്ങള്‍ക്ക് മറുപടിയായി
വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ബംഗ്ലാദേശ് അധികാരികള്‍ ഇന്ത്യയെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്നത് തുടരുകയും ആഭ്യന്തര ഭരണ പ്രശ്നങ്ങള്‍ക്ക് ഞങ്ങളെ ഉത്തരവാദികളാക്കുകയും ചെയ്യുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹസീന നടത്തിയ പരാമര്‍ശങ്ങളളെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപം രൂക്ഷമായി തുടരുകയാണ്. സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും കലാപത്തെ ശക്തമായി നേരിടുമെന്നും ഇടക്കാല സര്‍ക്കാര്‍ പറഞ്ഞു.















