നിമിഷപ്രിയയുടെ മോചനശ്രമത്തിന് വെല്ലുവിളിയായി വിദ്വേഷ പ്രചാരണം, തലാലിന്റെ കുടുംബത്തെ ഇളക്കിവിടാനും നീക്കം, ഡിജിപിക്ക് പരാതി നൽകി

കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആർ ജെ ഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂർ ഡി ജി പി രവത ചന്ദ്രശേഖറിന് പരാതി നൽകി. കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്തും തലാലിൻ്റെ ബസുക്കളെ ഇൻ്റർവ്യു ചെയ്തും നിമിഷ പ്രിയയുടെ മോചനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.

മുബാറക്ക് റാവുത്തർ എന്ന വ്യക്തി തലാലിൻ്റെ ഗ്രാമവാസികളെ ഇളക്കി വിടാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഡി ജി പി രവാഡ ചന്ദ്രശേഖർ ലഭിച്ച പരാതി മേൽനോട്ട സമിതിക്ക് നടപടി സ്വീകരിക്കാൻ വേണ്ടി കൈമാറി.

Also Read

More Stories from this section

family-dental
witywide