
വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. ഇരുവരും വൈറ്റ് ഹൗസിലും മറ്റ് പൊതു പരിപാടികളിലും ഒരുമിച്ചുണ്ടാകുന്നത് വളരെ അപൂര്‍വ്വമായിട്ടാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ പടരുന്നത്.
അതിനിടെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മൈക്കല്‍ വോള്‍ഫും ഇരുവരും വളരെക്കാലമായി പിരിഞ്ഞു കഴിയുകയാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്നു. ജനുവരി 20 ന് ട്രംപിന്റെ രണ്ടാമത്തെ സ്ഥാനാരോഹണത്തിനുശേഷം മെലാനിയ രണ്ടാഴ്ചയില്‍ താഴെ മാത്രമേ വൈറ്റ് ഹൗസില്‍ ചെലവഴിച്ചിട്ടുള്ളൂ എന്ന റിപ്പോര്‍ട്ടുകളോട് ചൊവ്വാഴ്ച ദി ഡെയ്ലി ബീസ്റ്റ് പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ട വോള്‍ഫ് പ്രതികരിച്ചത് വേഗത്തില്‍ ശ്രദ്ധ നേടി.
‘ഞങ്ങള്‍ വിവാഹത്തെ നിര്‍വചിക്കുന്നതുപോലെ അവര്‍ ഒരു തരത്തിലും ഒരു വിവാഹത്തില്‍ വസിക്കുന്നില്ല, അവര്‍ വേര്‍പിരിഞ്ഞ ജീവിതം നയിക്കുകയാണെന്ന് നമുക്ക് കൂടുതല്‍ വ്യക്തമായി പറയാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ വേര്‍പിരിഞ്ഞിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റും പ്രഥമ വനിതയും വേര്‍പിരിഞ്ഞിരിക്കുന്നു.’- വോള്‍ഫിന്റെ വാക്കുകള്‍ ഇങ്ങനെ.
എന്നാല്‍, വോള്‍ഫിന്റെ പ്രസ്താവനയോട് വൈറ്റ് ഹൗസ് വേഗത്തില്‍ പ്രതികരിച്ചു. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ച്യൂങ് ദി ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ പ്രസ്താവനയില്‍ വോള്‍ഫിനെ വിമര്‍ശിക്കുകയും അദ്ദേഹത്തെ ‘ഒരു അഹങ്കാരിയായ വിഡ്ഢി’ എന്ന് വിളിക്കുകയും ചെയ്തു. മാത്രമല്ല, അദ്ദേഹം പറഞ്ഞത് കെട്ടിച്ചമച്ച കാര്യങ്ങളാണെന്നും, നുണ പറഞ്ഞതിനാല്‍ വോള്‍ഫ് വ്യാപകമായി അപമാനിക്കപ്പെട്ടു’ എന്നും സ്റ്റീവന്‍ ച്യൂങ് അവകാശപ്പെട്ടു.