ഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ അമേരിക്കന്‍ മധ്യസ്ഥതയെക്കുറിച്ച് സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്. ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
ഷിംല കരാര്‍ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചര്‍ച്ച നടത്താമെന്ന യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്‌നപരിഹാരത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്സിലൂടെ ജയറാം രമേശ് പങ്കുവെച്ചത്. 1971-ല്‍ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.















