
തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ 52 ദിവസമായി സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ വീണ്ടു ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജാണ് സമരസമിതിയെ ചര്‍ച്ചക്ക് വിളിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ എത്തി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമയി വീണ ജോര്‍ജ്ജ് ചര്‍ച്ച നടത്തിയിരുന്നു. ഓണറേറിയം വര്‍ദ്ധന അടക്കമുള്ള ആശമാരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ അറിയിച്ചതായി മന്ത്രി പ്രതികരിക്കുയും ചെയ്തു.
നാളെ വൈകുന്നേരം ആരോഗ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. അല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നാണ് സമരക്കാരുടെ നിലപാട്. 13 ദിവസമായി ആശമാരുടെ നിരാഹാര സമരവും പുരോഗമിക്കുകയാണ്.