ആശമാരുടെ സമരത്തെ പൂർണമായും അവഗണിക്കുന്നോ? ഇന്ന് ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി; ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടിൽ ആരോഗ്യ വകുപ്പെന്നും സൂചന

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തില്ല. ആശമാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടുവെന്നും കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം

അതേസമയം തങ്ങള്‍ പരമാവധി താഴ്ന്നുവെന്ന് ആശമാര്‍ പറഞ്ഞു. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും സര്‍ക്കാര്‍ പരിഗണിച്ചില്ല. ചര്‍ച്ചക്ക് ആരോഗ്യമന്ത്രി തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു.ഇന്നലെ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ചര്‍ച്ച ഉണ്ടായില്ലെങ്കില്‍ ആശാവര്‍ക്കേഴ്സിന്റെ പ്രശ്നം പരിഹരിക്കാനുള്ള സമിതിയെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് നേരിട്ട് കടന്നേക്കും. എന്നാല്‍ ഓണറേറിയം വര്‍ധന ഇല്ലാതെ സമിതിയെ നിയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമരക്കാര്‍ ഉയര്‍ത്തുന്നത്. ഇന്ന് രാപ്പകല്‍ സമരം 54 ആം ദിവസവും നിരാഹാര സമരം പതിനാറാം ദിവസവും ആണ്. ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

More Stories from this section

family-dental
witywide