രാഹുലിന് ജാമ്യം ലഭിക്കുമോ ? ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ; അടച്ചിട്ട കോടതി മുറിയില്‍ വാദം തുടങ്ങി

തിരുവനന്തപുരം: ലൈംഗികപീഡന പരാതിയെത്തുടര്‍ന്നുണ്ടായ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം തുടങ്ങി . രാഹുലും പരാതിക്കാരിയും ഉന്നയിച്ച ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വാദം നടക്കുന്നത്. കേസില്‍ താത്ക്കാലികമായെങ്കിലും അറസ്റ്റ് ഒഴിവാക്കാനും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതിരിക്കാനും ജാമ്യം നേടുക എന്നതാണ് രാഹുലിന്റെ ലക്ഷ്യം.

രാഹുലിന്റെ അഭിഭാഷകൻ യുവതിക്കെതിരായ തെളിവുകളായി പെൻഡ്രൈവുകളും വീഡിയോകളും സമർപ്പിച്ചിട്ടുണ്ട്. അഡ്വ. ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്.

എന്നാല്‍ കടുത്ത കുറ്റകൃത്യം നടന്നുവെന്നും ഒരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും താന്‍ നിരപരാധിയാണെന്നും ജാമ്യഹര്‍ജിയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. യുവതി വിവാഹിതയാണെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും വാദിക്കുന്ന രാഹുല്‍ യുവതി പരാതി നല്‍കി ഏഴാം ദിവസവും ഒളിവിലാണ്. നിലവില്‍ രാഹുല്‍ ബെംഗളൂരുവിലാണ് ഒളിവില്‍ കഴിയുന്നതെന്നാണ് സൂചന.

Hearing on Rahul’s anticipatory bail plea begins in closed courtroom

More Stories from this section

family-dental
witywide