
കാഠ്മണ്ഡു: നേപ്പാളിലെ കനത്ത ഹിമപാതത്തില്‍ 7 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് അമേരിക്കന്‍ പൗരന്മാര്‍, ഒരു കനേഡിയന്‍, ഒരു ഇറ്റാലിയന്‍, രണ്ട് നേപ്പാളി പൗരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. നേപ്പാളിലെ വടക്കുകിഴക്കന്‍ മേഖലയില്‍ യലുങ് റി കൊടുമുടിയിലാണ് ഹിമപാത ദുരന്തമുണ്ടായത്. നാല് പേരെ കാണാതായിട്ടുമുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മരിച്ചവര്‍ ഒരു സംഘത്തിലെ അംഗങ്ങളായിരുന്നു. ഈ സംഘത്തില്‍ 12 വിനോദസഞ്ചാരികളും ഗൈഡുകളും ഉണ്ടായിരുന്നു. ഹിമപാതം സംഭവിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഇവര്‍ യാത്ര തിരിച്ചത്. ഹിമപാതം യലുങ് റി കൊടുമുടിയുടെ 16,070 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിലൂടെയാണ് കടന്നുപോയതെന്ന് പൊലീസ് അറിയിച്ചു. ബേസ് ക്യാമ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരുടെ പരിക്കുകള്‍ ഗുരുതരമല്ല. ഹെലികോപ്റ്റര്‍ സ്ഥലത്തെത്താന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം തിരിച്ചു പോരേണ്ടി വന്നു. രക്ഷാപ്രവര്‍ത്തകര്‍ കാല്‍നടയായി സ്ഥലത്തെത്താന്‍ ശ്രമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Massive avalanche in Nepal: 7 dead; US and Canadian citizens among the dead












