
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം തണുത്ത് വിറയ്ക്കുന്നു. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസാണ്. കനത്ത മൂടല്‍ മഞ്ഞോടെ അതിശൈത്യം തുടരുന്നതിനാല്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 240 വിമാനങ്ങള്‍ വൈകി, 6 എണ്ണം റദ്ദാക്കി. ഒട്ടേറെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതായാണ് വിവരം.
പുതുക്കിയ വിമാന സമയമറിയാന്‍ യാത്രക്കാര്‍ എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്.
അതേസമയം, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകമാണ്. പലയിടത്തും കാഴ്ചപരിധി വളരെ കുറവാണ്.













