കാലിഫോർണിയയിൽ അതിശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത, 24 ന് അതീവ ജാഗ്രത, വടക്കൻ കാലിഫോർണിയയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരു മരണം

കാലിഫോർണിയ: യു എസ് ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് കടക്കുന്നതിനിടെ ഈ ആഴ്ചയിൽ കാലിഫോർണിയയിൽ അതിശക്തമായ മഴയ്ക്കും ജീവന് ഭീഷണിയായേക്കാവുന്ന വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. കാലിഫോർണിയയിലുടനീളം കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ലോസ് ആഞ്ചലസ്, വെഞ്ചുറ, സാന്താ ബാർബറ കൗണ്ടികൾ ഉൾപ്പെടെയുള്ള തെക്കൻ കാലിഫോർണിയയിൽ വെള്ളപ്പൊക്കത്തിന് “ലെവൽ 4” (ഏറ്റവും ഉയർന്ന) അപകടസാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ “അറ്റ്‌മോസ്ഫെറിക് റിവർ” (Atmospheric River) പ്രതിഭാസം മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഇപ്പോഴും തുടരുകയാണ്. വടക്കൻ കാലിഫോർണിയയിലെ റെഡിംഗിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരാൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കുന്ന ഡിസംബർ 24 (ക്രിസ്മസ് തലേന്ന്), ഡിസംബർ 25 (ക്രിസ്മസ് ദിനം) ദിവസങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ അനുഭവപ്പെടുക. ചില തീരദേശ മേഖലകളിലും മലയോര പ്രദേശങ്ങളിലും 5 മുതൽ 10 ഇഞ്ച് വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് സാധാരണഗതിയിൽ ഒരു മാസത്തിൽ ലഭിക്കേണ്ട മഴയ്ക്ക് തുല്യമാണ്. ദക്ഷിണ കാലിഫോർണിയയിൽ, പ്രത്യേകിച്ച് ലോസ് ഏഞ്ചൽസ്, സാൻ ഡീഗോ മേഖലകളിൽ ഡിസംബർ 24 ബുധനാഴ്ച കനത്ത മഴയെത്തുടർന്ന് ‘ലെവൽ 4’ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് അതീവ ഗുരുതരമായ മിന്നൽ പ്രളയത്തിന് (Flash floods) കാരണമായേക്കാമെന്നാണ് സൂചിപ്പിക്കുന്നത്.

കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറിൽ 60-80 മൈൽ വേഗതയിലുള്ള കാറ്റും, മണ്ണിടിച്ചിലിനും, പവർ കട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. ക്രിസ്മസ് അവധിക്കാലത്തെ യാത്രകളെ ഈ കാലാവസ്ഥാ സ്ഥിതി മോശമായി ബാധിച്ചേക്കാം. സാൻഫ്രാൻസിസ്കോ, ലോസ് ആഞ്ചലസ് വിമാനത്താവളങ്ങളിൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്. ക്രിസ്മസ് യാത്രകൾ ഒഴിവാക്കാനോ പുനഃക്രമീകരിക്കാനോ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മലനിരകളിൽ കനത്ത മഞ്ഞുവീഴ്ചയും (8 അടി വരെ) ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ റോഡ് യാത്രകൾക്കും ജാഗ്രതാ നിർദേശങ്ങളുണ്ട്.

അതേസമയം, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നേരത്തെയുണ്ടായ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Heavy rain and flash flooding possible in California, extreme weather alert on the 24th, one death due to flooding in Northern California.

More Stories from this section

family-dental
witywide