
ലണ്ടന്‍: കനത്ത മഴയെ തുടര്‍ന്ന് ഇംഗ്ലണ്ട് – ഇന്ത്യ രണ്ടാം വനിതാ ഏകദിനം വൈകുന്നു. മഴയെ തുടർന്ന് മത്സരത്തിന് ഇതുവരെ ടോസ് ഇടാന്‍ പോലും സാധിച്ചിട്ടില്ല. മഴ തുടരുന്നതിനാല്‍ മൂടിയിട്ടിരിക്കുന്ന ഗ്രൗണ്ടിൽ മഴ മാറി ഇനി മത്സരം തുടങ്ങിയാലും ഓവര്‍ ചുരുക്കും.
അതേസമയം, മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഏകദിനത്തില്‍ നാല് വിക്കറ്റിന് ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് മത്സരം ജയിക്കുകയാണെങ്കിൽ പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മഴ മത്സരത്തെയും ബാധിച്ചിരിക്കുകയാണ്.
പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, ശ്രീ ചരണി, ക്രാന്തി ഗൗത്, സയാലി സത്ഘരെ, യസ്തിക ഭാട്ടിയ, അരുന്ധതി റെഡ്ഡി, രാധ യാദവ്, തേജല്‍ ഹസബ്‌നിസ് എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്.
ഇംഗ്ലണ്ട് ടീമിൽ ടാമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), എമ്മ ലാംബ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, ആലീസ് ഡേവിഡ്‌സണ്‍ റിച്ചാര്‍ഡ്‌സ്, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, കേറ്റ് ക്രോസ്, ലോറന്‍ ഫിലര്‍, ലോറന്‍ ബെല്‍, ആലീസ് കാപ്‌സി, ലിന്‍സി സ്മിത്ത്, മയ്യ ബൗച്ചിയര്‍, എം ആര്‍ലോട്ട് എന്നിവരാണ് ഉള്ളത്.