ഡൽഹിയിൽ കനത്തമഴ; വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴയെത്തുടർന്ന് പലഭാഗങ്ങളിലും വെള്ളക്കെട്ട്. ചൊവ്വാഴ്ച രാവിലെ മുതൽ തുടരുന്ന മഴ വിമാന സർവീസുകളെ ബാധിച്ചേക്കാമെന്നും ഡൽഹി വിമാനത്താവളത്തിൽനിന്ന് യാത്രചെയ്യേണ്ടവർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു.

മഴ കാരണം റോഡിൽ ഗതാഗതതടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ അതനുസരിച്ച് യാത്ര ആസൂത്രണംചെയ്യണമെന്ന് ഇൻഡിഗോയും നിർദേശം നൽകി. പ്രതികൂല കാലാവസ്ഥ കാരണം ഡൽഹിയിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾ വൈകിയേക്കാമെന്നും യാത്രക്കാർ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും സ്പൈസ് ജെറ്റും അറിയിച്ചു.

ഡൽഹിക്ക് പുറമേ ഹരിയാനയിലെ സോനിപത്, ഛർഖി ദാദ്രി, ഫറൂഖ്‌നഗർ, സോഹ്നാ, രേവാരി, നൂഹ് എന്നിവിടങ്ങളിലും ഉത്തർപ്രദേശിലെ നോയിഡ, സകോഡി ടണ്ട എന്നിവിടങ്ങളിലും ചൊവ്വാഴ്‌ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide