കനത്ത മഴ; ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി

തമിഴ്നാട്ടിലെ കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചി – ചെന്നൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. വടക്കൻ തമിഴ്നാട്ടിൽ ഇന്നും മഴ തുടരുമെന്ന അറിയിപ്പിനെ തുടർന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കം 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെന്നൈയിലും തിരുവള്ളൂരിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. പല സ്ഥലങ്ങളിലും മഴ തുടരുകയാണ്. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

Heavy rains; Flights from Chennai cancelled

More Stories from this section

family-dental
witywide