ഉത്തരേന്ത്യയിൽ ശക്തമായ മഴ; ഹിമാചലിൽ മഴക്കെടുതിയിൽ 78 മരണം, 37 പേരെ കാണാനില്ല

ഉത്തരേന്ത്യയിലെ ശക്തമായ മഴയിൽ കനത്ത നാശ നഷ്ടങ്ങൾ. ഹിമാചൽ പ്രദേശത്ത് മാത്രം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാനില്ല. ഉത്തരാഖണ്ഡിലെ നാല് ജില്ലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഹിമാചൽ പ്രദേശിലെ ചമ്പ, മാണ്ഡി ജില്ലകളിൽ ഇന്നലെ മേഘവിസ്ഫോടനം ഉണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നും ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലും സമാനമാണ് സ്ഥിതി. തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി ജില്ലകളിലാണ് മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.അനാവശ്യ യാത്രകൾ ഒഴിവാക്കാനും, മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമായി ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ മറ്റ് മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ കനക്കുകയാണ്.

ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം മണിക്കൂറുകൾ വരെ സ്തംഭിക്കുകയും ചെയ്തു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത ഒരു ആഴ്ച കൂടി ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

More Stories from this section

family-dental
witywide