ഡൽഹിയിൽ കനത്ത പുകമഞ്ഞ്; 10 വിമാനങ്ങൾ റദ്ദാക്കി, 50 ലധികം വിമാനങ്ങൾ വൈകി, റോഡ്, റെയിൽ ഗതാഗതത്തെയും ബാധിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ കനത്ത പുകമഞ്ഞ് കാരണം വ്യോമഗതാഗതം താറുമാറായി. കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് ഇന്ന് ഇതുവരെ 10 വിമാനങ്ങൾ റദ്ദാക്കി. കൂടാതെ, ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 150 ലധികം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 100-ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ വിവരങ്ങൾക്കായി ഡൽഹി എയർപോർട്ട് വെബ്സൈറ്റും പരിശോധിക്കാവുന്നതാണ്.

ഡൽഹിയിലെ കനത്ത മഞ്ഞ് റോഡ്, റെയിൽ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.  മഞ്ഞ് കാരണം ദീർഘദൂര ട്രെയിനുകൾ പലതും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. റോഡുകളിൽ കാഴ്ചപരിധി വളരെ കുറവായതിനാൽ വാഹനങ്ങൾ വേഗത കുറച്ച് ഓടിക്കേണ്ടതുണ്ട്. എക്സ്പ്രസ് വേകളിലും ഹൈവേകളിലും അപകടസാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത പാലിക്കാൻും നിർദേശമുണ്ട്.

Heavy fog in Delhi; 10 flights cancelled, over 50 delayed, road and rail traffic affected

More Stories from this section

family-dental
witywide