
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ഗംഗ്‌നാനിക്ക് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടത്.
ഡെറാഡൂണില്‍ നിന്ന് ഹര്‍സില്‍ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. സംഭവസ്ഥലത്തേക്ക് പൊലീസ്, ആര്‍മി ഫോഴ്സ്, ദുരന്ത നിവാരണ സംഘം, ആംബുലന്‍സുകള്‍ എന്നിവ സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടകാരണവും വ്യക്തമായിട്ടില്ല.
Tags: