കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്റർ ഉത്തരാഖണ്ഡിൽ തകർന്നുവീണു, പൈലറ്റ് ഉൾപ്പെടെ 7പേരും മരിച്ചു

ന്യൂഡല്‍ഹി : കേദാര്‍നാഥിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്റര്‍ ഉത്തരാഖണ്ഡില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പെടെ ഏഴുപേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം.

ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പറന്നുയര്‍ന്ന ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്റര്‍ ഗൗരികുണ്ഡിലെ ഉൾക്കാടുകളില്‍ തകര്‍ന്നുവീഴുകയായിരുന്നു.

മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍. പ്രദേശത്തെ കാലാവസ്ഥ വളരെ മോശമായിരുന്നുവെന്നും അതുകൊണ്ട് ഹെലികോപ്റ്റര്‍ റൂട്ടുമാറ്റിയെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി, ‘രുദ്രപ്രയാഗ് ജില്ലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വളരെ ദുഃഖകരമായ വാര്‍ത്ത ലഭിച്ചു. എസ്ഡിആര്‍എഫ്, പ്രാദേശിക ഭരണകൂടം, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.’- അദ്ദേഹം അറിയിച്ചു.

More Stories from this section

family-dental
witywide