
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്‍െ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിനെ പുകഴ്ത്തി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഒപ്പം വിമര്‍ശനത്തിനും പാത്രമായി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന്റെ ചുണ്ടുകള്‍ മനോഹരമാണെന്നും അത് മെഷീന്‍ ഗണ്‍ പോലെ ചലിക്കുന്നുവെന്നുമായിരുന്നു ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
എയര്‍ഫോഴ്സ് വണ്ണിലെ സമീപകാല വിമാനയാത്രയ്ക്കിടെയാണ് തന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിനെക്കുറിച്ച് അപ്രതീക്ഷിതമായ ഒരു അഭിപ്രായം നല്‍കി ട്രംപ് മാധ്യമപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിയത്. ഇസ്രായേല്‍ വിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, അദ്ദേഹം പെട്ടെന്ന് വിദേശകാര്യങ്ങളില്‍ നിന്ന് മാറി, ‘കരോളിന്‍ എങ്ങനെയുണ്ട്? എന്ന് ചോദിച്ചു. അവള്‍ സുഖമായിരിക്കുന്നുണ്ടോ? കരോളിന് പകരം മറ്റാരെയെങ്കിലും വയ്ക്കണോ?’ എന്നും ചോദിച്ചു. ഇതിന് ഒരു റിപ്പോര്‍ട്ടര്‍, ‘അത് നിങ്ങളുടെ ഇഷ്ടമാണ്, സര്‍’ എന്ന് മറുപടി നല്‍കിയപ്പോള്‍, ട്രംപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘അത് ഒരിക്കലും സംഭവിക്കില്ല. ആ മുഖവും… ആ ചുണ്ടുകളും, അവ ഒരു മെഷീന്‍ ഗണ്‍ പോലെ ചലിക്കുന്നു, അല്ലേ?’- എന്നായിരുന്നു പെട്ടെന്ന് മറുപടി പറഞ്ഞത്.
ട്രംപ് ഇത്തരമൊരു അഭിപ്രായം പറയുന്നത് ഇതാദ്യമല്ല. നേരത്തെ, ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ, അദ്ദേഹം കരോലിനെ ഇത്തരത്തില്‍ വര്‍ണിച്ച് സംസാരിച്ചിരുന്നു. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കരോലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം.
ട്രംപിനൊപ്പം അതേ വിമാനത്തിലായിരുന്ന ലെവിറ്റ്, പിന്നീട് പ്രസിഡന്റിന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന പ്രസിഡന്റ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ജനുവരിയില്‍ റിപ്പബ്ലിക്കന്‍ ട്രംപ് അധികാരമേറ്റപ്പോള്‍, അദ്ദേഹം തന്റെ പ്രിയപ്പെട്ടവരില്‍ ഒരാളായകരോലിന്‍ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. ജോ ബൈഡന്റെ കീഴില്‍ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കരീന്‍ ജീന്‍-പിയറിക്ക് പകരക്കാരിയായാണ് കരോലിന്‍ എത്തിയത്.
തുടര്‍ന്നുള്ള ആഴ്ചകളില്‍, ലെവിറ്റ് ട്രംപിന്റെ ശബ്ദമായി മാറുകയും അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയും ചെയ്ത് വേഗത്തില്‍ ശ്രദ്ധാ കേന്ദ്രമായി. അസിസ്റ്റന്റ് മുതല്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി വരെയുള്ള പദവിയാണ്
28 വയസ്സുള്ളപ്പോഴേക്കും കരോലിനെ തേടി എത്തിയത്.
‘Her lips are like machine guns…’ Trump praises Karoline Leavitt again