പാലിയേക്കരയില്‍ ടോള്‍ പിരിവിന് അനുമതി നൽകി ഹൈക്കോടതി; പുതുക്കിയ നിരക്ക് ഈടാക്കരുതെന്നും നിർദേശം

തൃശ്ശൂര്‍: പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം അംഗീകരിച്ചാണ് വ്യവസ്ഥകളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. തുടർന്ന് ടോള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി 72 ദിവസങ്ങള്‍ക്കിടെ 10 തവണയാണ് സുപ്രിംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചത്.

Kerala High Court allows toll collection in Paliyekkara; orders not to charge revised rates

More Stories from this section

family-dental
witywide