മാസപ്പടി കേസിലെ ഷോൺ ജോർജിന്‍റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ, മുഖ്യമന്ത്രിയുടെ മകൾ വീണയെ അടക്കം കക്ഷിയാക്കാൻ നിർദ്ദേശിച്ചു

കൊച്ചി: മാസപ്പടി കേസ് സിബിഐയും ഇഡിയും അന്വേഷിക്കണം എന്ന ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുള്ളവരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. സിഎംആർഎൽ, എക്സാലോജിക് എന്നിവർ ഉൾപ്പെടെ എസ് എഫ് ഐ ഒ കേസിൽ പ്രതി സ്ഥാനത്തുള്ളവരെ കക്ഷിയാക്കണമെന്നാണ് കോടതി നിർദേശം. മാസപ്പടി കേസിൽ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണ ഇടപാടുകളും അഴിമതിയും അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര സർക്കാരിനെ എതിർകക്ഷിയാക്കിയ ഹർജിയിൽ, എസ്എഫ്ഐഒ കുറ്റപത്രത്തിൽ പേര് പരാമർശിക്കപ്പെട്ടവരെയും എതിർകക്ഷികളാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. വീണാ ടി, സിഎംആർഎൽ കമ്പനി, എക്സാലോജിക് കമ്പനി ഉൾപ്പെടെ 13 പേർ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ കക്ഷിയാക്കാനാണ് കോടതി നിർദ്ദേശിച്ചത്. എസ്എഫ്ഐഒ റിപ്പോർട്ടും അനുബന്ധ രേഖകളും അടിസ്ഥാനമാക്കി, കേന്ദ്ര കമ്പനി നിയമപ്രകാരം മറ്റ് ഏജൻസികൾക്ക് തുടർ അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന വ്യവസ്ഥയനുസരിച്ചാണ് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.

Also Read

More Stories from this section

family-dental
witywide