യുവഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസ് : വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവഡോക്ടറെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് ഒടുവില്‍ മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് വേടന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. നേരത്തേ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ വേടനെ കേസില്‍ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി വിധിപറയാനായി ഇന്നത്തേക്ക് മാറ്റി വെച്ചത്. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കോഴിക്കോട്ടു വെച്ചും പിന്നീട് എറണാകുളത്തേക്ക് സ്ഥലമാറ്റപ്പെട്ടപ്പോള്‍ അവിടുത്തെ താമസസ്ഥലത്തുവെച്ചും 2021 വരെയുള്ള കാലത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഡോക്ടറായ യുവതിയുടെ പരാതി. പരാതിയെത്തുടര്‍ന്ന് അറസ്റ്റ് ഒവഴിവാക്കാനായി വേടന്‍ ഒളിവിലായിരുന്നു. അറസ്റ്റ് ഭയന്ന് പങ്കെടുക്കാമെന്ന് ഏറ്റ വിവിധ പരിപാടികളും വേടന്‍ ഒഴിവാക്കിയിരുന്നു