സിപിഎമ്മിന്‍റെ ഒരു കോടി പോയത് തന്നെ, തിരിച്ചുകിട്ടില്ല; ആദായനികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെുത്ത ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് സിപിഎം നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

വസ്തുതകൾ വിലയിരുത്തി ആണ് പരിശോധന നടത്തിയതെന്നും നടപടിക്രമങ്ങൾ പരിശോധിച്ച കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വലിയ തുക നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നാണ് ചട്ടം. ബാങ്കിൽ നിന്ന് ഇങ്ങനെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐടി നടത്തിയ പരിശോധനയിൽ ആണ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിന്റെ കെവൈസി പുതുക്കാതെ വിവരങ്ങൾ മറച്ചുവെച്ചതായി കണ്ടെത്തിയത്. തുടർന്നാണ് അക്കൗണ്ട് മരവിപ്പിച്ചതും പിൻവലിച്ച പണം വീണ്ടും നിക്ഷേപിക്കാനെത്തിയപ്പോൾ പണം ഐടി പിടിച്ചെടുത്തതും.

ബാങ്ക് പലതവണ ആവശ്യപ്പെട്ടിട്ടും കെ വൈ സി അപ്ഡേറ്റ് ചെയ്തില്ലെന്നും കോടതി ചൂണ്ടികാട്ടി. അതിന് പിന്നാലെയാണ് പാർട്ടിയുടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചത്. നിയമപ്രകാരം ആദായനികുതി വകുപ്പിനെ സമീപിച്ചാണ് പണം തിരികെ കിട്ടുന്നതിൽ സി പി എം ഇനി തുടർനടപടിയെടുക്കേണ്ടി വരിക.

More Stories from this section

family-dental
witywide