ശബരിമല സ്വർണ്ണപാളി കേസിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി; സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയം, പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണം അല്ലേയെന്ന് കോടതി

കൊച്ചി : ശബരിമല സ്വർണ്ണപാളി കേസിൽ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ നിർണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. സ്വർണ്ണപാളികളുടെ ഭാരത്തിൽ കോടതി സംശയങ്ങൾ ഉന്നയിച്ചു. 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു. തിരികെ കൊണ്ട് വന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു.

മഹസർ രേഖകൾ കോടതി പരിശോധിച്ചു. 2019ൽ ഒന്നേകാൽ മാസം അത് കൈവശം വെച്ചപ്പോൾ 4 കിലോ കുറഞ്ഞതായി മഹസറിൽ ഉണ്ട്. തിരികെ സന്നിധാനത്ത് എത്തിച്ചപ്പോൾ വീണ്ടും തൂക്കം പരിശോധിച്ചില്ല, വിചിത്രമായ കാര്യമാണിത്. അത് എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണം അല്ലെയെന്നും കോടതി ചോദിച്ചു.

More Stories from this section

family-dental
witywide