ഇന്നലെ എന്തുകൊണ്ട് പുറത്തുവന്നില്ല? വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും, അറസ്റ്റിന് ഉത്തരവിടാന്‍ കഴിയും; ബോബിക്കെതിരെ രൂക്ഷ ഭാഷയില്‍ ഹൈക്കോടതി

കൊച്ചി: ജാമ്യം നല്‍കി പുറത്തിറങ്ങാന്‍ ഉത്തരവിട്ടിട്ടും കൂട്ടാക്കാതിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്നതാണ് കോടിയെ ചൊടിപ്പിച്ചത്.

ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു.

ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു. വേണ്ടിവന്നാല്‍ താന്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യമെന്നും കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുതെന്നും താക്കീത് ചെയ്തു. മാത്രമല്ല, കഥമെനയാന്‍ ശ്രമിക്കുകയാണോയെന്നും മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമമെന്നും കോടതി ആരാഞ്ഞു.

ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കഴിയുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

ഇന്നലത്തെ സംഭവവികാസങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് പറഞ്ഞ കോടതി ജാമ്യം എങ്ങനെ റദ്ദാക്കണമെന്ന് തനിക്കറിയാമെന്നും കോടതിയെപ്പോലും അപമാനിക്കാന്‍ ആണോ ശ്രമമെന്നും ചോദിച്ചു.

ഇന്നലെ ജാമ്യം കിട്ടിയിട്ടും ബോബി ഇന്നു രാവിലെയാണു കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഹൈക്കോടതി സ്വമേധയാ കേസ് വീണ്ടും പരിഗണിച്ച് വിമര്‍ശിച്ചതിനു തൊട്ടുപിന്നലെയാണ് അഭിഭാഷകരെത്തി ബോബിയെ അതിവേഗം പുറത്തിറക്കിയത്. ഇന്നലെ എന്തുകൊണ്ട് ബോബി പുറത്തുവന്നില്ല എന്ന് അറിയിക്കണമെന്നും 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide