മഴയെത്തിയിട്ടും സംസ്ഥാനത്ത് ഉയര്‍ന്ന ചൂടിന് സാധ്യത; ഏഴുജില്ലകളില്‍ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മുന്‍കരുതലിന്റെ ഭാഗമായി ഏഴുജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ , മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യലും താപനില ഉയരുന്നതാണ്. ഉയര്‍ന്ന ചൂടും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

More Stories from this section

family-dental
witywide