കേരളം ‘ചൂടാകുന്നു’, ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; 3ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാം

തിരുവനന്തപുരം : കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഇന്നും നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 – 3ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

താപനില ഉയരുമ്പോള്‍ നിര്‍ജ്ജലീകരണം അടക്കമുള്ളവയെ പ്രതിരോധിക്കാന്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണം.

More Stories from this section

family-dental
witywide