ബുക്ക് മൈ ഷോ വഴി ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന; ഓൾ ടൈം റെക്കോർഡ് സ്വന്തമാക്കി ലോക – ചാപ്റ്റർ വൺ:ചന്ദ്ര

നടൻ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാമത്തെ ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ ബുക്ക് മൈ ഷോയിലും ഓൾ ടൈം റെക്കോർഡ് സ്വന്തമാക്കി. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന ആണ് “ലോക” സ്വന്തമാക്കിയത്. 18 ദിവസങ്ങൾ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി 4.52 മില്യൺ ടിക്കറ്റുകൾ ആണ് ഈ ചിത്രത്തിൻ്റെതായി വിറ്റഴിഞ്ഞത്. മോഹൻലാൽ ചിത്രമായ ‘തുടരും’ എന്ന സിനിമയുടെ ബുക്ക് മൈ ഷോ വഴി 4.51 മില്യൺ ടിക്കറ്റുകൾ വിറ്റ റെക്കോർഡാണ് ലോക മറികടന്നിരിക്കുന്നത്.

റിലീസ് ചെയ്ത് 19 ദിവസം കൊണ്ട് 250 കോടി ആഗോള കളക്ഷനിലേക്കാണ് ചിത്രം കുതിക്കുന്നത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കലക്ഷനുമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

More Stories from this section

family-dental
witywide