കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയം ഹൈക്കോടതി തീർപ്പാക്കി. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹർജി തീർപ്പാക്കിയത്. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് എല്ലാ കക്ഷികളും വ്യക്തമാക്കി. പ്രശ്നം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹമില്ലെന്ന കുട്ടിയുടെ നിലപാടിന് കോടതി പ്രാധാന്യം നൽകുകയിരുന്നു.
ഹൈക്കോടതിയുടെ നടപടി തൃപ്തികരമെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്ന് സ്കൂളിന്റെ അഭിഭാഷകയും ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ സ്കൂളിൽ വിലക്കേർപ്പെടുത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റമെന്ന് സർക്കാരും കോടതിയിൽ അറിയിച്ചിരുന്നു.













