‘അങ്ങനെ സംഭവിച്ചാൽ ഉറപ്പായും സമാധാന നൊബേൽ പുരസ്കാരനത്തിന് ഞാൻ ട്രംപിന്‍റെ പേര് നിർദ്ദേശിക്കും’, പക്ഷേ ഹിലരി ക്ലിന്‍റണ് ഒരു നിബന്ധയുണ്ട്!

വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഡോണൾഡ് ട്രംപ് വിജയിച്ചാൽ, അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് 2016 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ ട്രംപിന്‍റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റൺ. യുക്രൈന്റെ ഒരു പ്രദേശവും റഷ്യക്ക് വിട്ടുകൊടുക്കാതെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് കഴിഞ്ഞാൽ മാത്രമായിരിക്കും ഈ ശുപാർശയെന്ന നിബന്ധനയും മുൻ പ്രഥമ വനിത മുന്നോട്ടുവച്ചിട്ടുണ്ട്. ‘റേജിംഗ് മോഡറേറ്റ്സ്’ എന്ന പോഡ്കാസ്റ്റിൽ ജെസ്സിക്ക ടാർലോവിനോട് സംസാരിക്കവെയാണ് ഹിലരി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. “റഷ്യൻ ആക്രമണകാരിക്ക് ഒരു പ്രദേശവും വിട്ടുകൊടുക്കാതെ യുക്രൈനെ സംരക്ഷിച്ച്, പുടിനെതിരെ ശക്തമായി നിലകൊണ്ട് ഈ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് കഴിഞ്ഞാൽ, ഞാൻ അദ്ദേഹത്തെ നൊബേൽ സമാധാന സമ്മാനത്തിന് ഉറപ്പായും ശുപാർശ ചെയ്യും,” അവർ പറഞ്ഞു.

മൂന്ന് വർഷമായി തുടരുന്ന യുക്രൈൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള നിർണായക ചർച്ചകൾക്കായി ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അലാസ്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഈ ചർച്ചയിൽ ഒരു കരാറിലെത്താനുള്ള സാധ്യത 75 ശതമാനമാണെന്നും, പരാജയപ്പെടാനുള്ള സാധ്യത 25 ശതമാനം മാത്രമാണെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. “പുടിനോട് കീഴടങ്ങാൻ അനുവദിക്കാതിരിക്കുക എന്നതാണ് എന്റെ ലക്ഷ്യം,” ഹിലരി കൂട്ടിച്ചേർത്തു. ഈ പ്രസ്താവന ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

More Stories from this section

family-dental
witywide