
റായ്പൂർ: ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ മിഷണറികൾക്കെതിരെ കടുപ്പിച്ച് ഹിന്ദു സംഘടനയായ സനാതൻ സമാജ് രംഗത്ത്. ആദിവാസി ഗോത്ര മേഖലകളിൽ ക്രിസ്ത്യൻ മിഷണറികളുടെ പ്രവർത്തനവും പ്രവേശനവും വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് സനാതൻ സമാജ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടികാട്ടി സംഘടന മുഖ്യമന്ത്രിക്ക് നിവേദനമടക്കം സമർപ്പിച്ചു. മതപരിവർത്തന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ആദിവാസി മേഖലകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന പള്ളികൾ പൊളിക്കണമെന്നും ക്രിസ്ത്യാനികൾക്ക് ശ്മശാനങ്ങൾ നിർമിക്കാൻ അനുമതി നിഷേധിക്കണമെന്നും സനാതൻ സമാജ് ആവശ്യപ്പെട്ടു. അടുത്തിടെ മതപരിവർത്തന മനുഷ്യക്കടത്ത് ആരോപണങ്ങളിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകൾക്കും കടുത്ത ശിക്ഷ നൽകണമെന്നും സനാതൻ സമാജിന്റെ നിവേദനത്തിൽ പറയുന്നുണ്ട്.
Tags: