വ്യവസായിയെ കൊലപ്പെടുത്തി ഒളിവില്‍പ്പോയി, ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍; ഗാന്ധിവധം പുന സൃഷ്ടിച്ച വിവാദ നായിക

ന്യൂഡല്‍ഹി : അരുംകൊല നടത്തി ഒളിവില്‍പ്പോയ ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെ അറസ്റ്റിലായി. അഭിഷേക് ഗുപ്ത എന്ന വ്യവസായി കൊല്ലപ്പെട്ട കേസിലാണ് പൂജാ അറസ്റ്റിലായത്. സെപ്റ്റംബര്‍ 23 ന് അലിഗഡില്‍ വച്ചാണ് അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്. കാലപാതകം സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണെന്ന് പൊലീസ് പറയുന്നു. ഇവരെ രാജസ്ഥാനിലെ ഭരത്പൂരില്‍ വച്ചാണ് പിടികൂടിയത്. ഇവര്‍ക്ക് വ്യവസായിയുമായി അടുപ്പമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പൂജയും ഭര്‍ത്താവും ചേര്‍ന്ന് വാടകക്കൊലയാളിയെ നിയോഗിച്ചായിരുന്നു കൃത്യം നടത്തിയതെന്നാണു കേസ്.

2019ല്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് വിവാദനായികയായ ഹിന്ദുത്വ നേതാവാണ് പൂജാ ശകുന്‍ പാണ്ഡെ.