കേരള ചരിത്ര ഗവേഷണത്തില്‍ മികവ് തെളിയിച്ച എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട് : കേരള ചരിത്ര ഗവേഷണത്തില്‍ മികവ് തെളിയിച്ച ചരിത്രകാരനും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനുമായിരുന്ന എംജിഎസ് നാരായണന്‍ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു.

പൊന്നാനി സ്വദേശിയായ ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ തലവനായിരുന്നു. ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്.

ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം നടത്തിയ ഇദ്ദേഹം് പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ ഗവേഷണം.

അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ഇദ്ദേഹം ബ്രിട്ടനിലെയും റഷ്യയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.