
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച തുടരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം 90.82 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലായി. ഇതോടെ ഏഷ്യയിൽ ഏറ്റവും കൂടുതൽ മൂല്യമിടിവ് നേരിട്ട കറൻസിയായി ഇന്ത്യൻ രൂപ മാറി. ഡോളറിന്റെ ഡിമാൻഡ് കൂടിയതും വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് തകർച്ചയുടെ പ്രധാന കാരണം.
അതേസമയം, യുഎസുമായുള്ള വ്യാപാര കരാറിലാണ് പ്രതീക്ഷ. വ്യക്തവും സുരക്ഷിതവുമായ കരാർ യാഥാർഥ്യമായാൽ രാജ്യത്തെ വിപണിക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ. ആർബിഐയുടെ നടപടിയുണ്ടായില്ലെങ്കിൽ രൂപയുടെ മൂല്യത്തിൽ ഇനിയും ഇടിവുണ്ടായേക്കാം. തിങ്കളാഴ്ച ഡോളറൊന്നിന് 90.80 നിലവാരത്തിലേയ്ക്ക് വ്യാപാരത്തിനിടെ താഴ്ന്നിരുന്നെങ്കിലും അല്പം തിരിച്ചുകയറി 90.74 നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
Historical collapse; Indian rupee at all-time low against dollar











