സംസ്ഥാനത്ത് കനത്ത മഴ; ആറ് ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, തൃശൂർ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും കണക്കിലെടുത്താണ് വിദ്യാഭ്യാസ സ്ഥആപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി നൽകിയിരിക്കുന്നത്.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടി, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ അവധി ബാധകമാണ്. കണ്ണൂരിൽ മാത്രം പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള സ്കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

More Stories from this section

family-dental
witywide