ഹോങ്കോങ് തീപിടുത്ത ദുരന്തം: മരണസംഖ്യ 55 ആയി, 250 ലധികം പേരെ ഇനിയും കണ്ടെത്താനായില്ല; തീ ആളിപ്പടരാതിരിക്കാൻ ജാഗ്രത, രക്ഷാപ്രവർത്തനം തുടരുന്നു

ഹോങ്കോങിലെ തായിപോ ജില്ലയിലുള്ള വാങ് ഫുക് കോർട്ട് റെസിഡൻഷ്യൽ കോംപ്ലക്സിൽ ബുധനാഴ്ചയുണ്ടായ വൻ തീപിടുത്തത്തിൽ മരണസംഖ്യ 55-ലെത്തിയതായി അധികൃതർ അറിയിച്ചു. 1948 നു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ 250 ലധികം പേരെ ഇനിയും കാണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോ‍ർട്ടുകൾ പറയുന്നത്. ബാംബൂ സ്കാഫോൾഡിങ് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളിലെ അപകടസാധ്യതകൾ തീയുടെ വേഗത്തിലുള്ള പടർച്ചയ്ക്ക് കാരണമായെന്ന് പൊലീസ് സംശയിക്കുന്നു. തീയുടെ ഉറവിടമായി കണ്ടെത്തിയ നിർമാണ കമ്പനിയുടെ ‘ഗ്രോസ്‌ലി നെഗ്ലിജന്റ്’ പ്രവർത്തനങ്ങൾക്ക് പിന്നാലെ രണ്ട് ഡയറക്ടർമാരെയും ഒരു എഞ്ചിനീയറിനെയും അറസ്റ്റ് ചെയ്തു.

24 മണിക്കൂറുകൾക്ക് ശേഷവും തീ പൂർണമായി അണയാത്ത സാഹചര്യത്തിൽ അഗ്നിശമന സേന രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുന്നു. നാല് ടവറുകളിലെ തീയടക്കം നിയന്ത്രണവിധേയമായെങ്കിലും, മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 72 പേർക്ക് പരിക്കേറ്റതായും 45 പേർ ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ജോൺ ലി രക്ഷാപ്രവർത്തനങ്ങൾക്ക് പരമാധികാരം നൽകി, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയതായി വ്യക്തമാക്കി.

തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ നിർമാണ നിയമങ്ങളുടെ കർശനമായ അന്വേഷണം ആവശ്യപ്പെട്ട് നിയമനിർമാതാക്കളും ജനപ്രതിനിധികളും രംഗത്തെത്തി. ബാംബൂ സ്കാഫോൾഡിങ് ഘട്ടംഘട്ടമായി നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ ഉണ്ടായ ഈ ദുരന്തം, തൊഴിലാളി സുരക്ഷയുടെ പ്രശ്നങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടുന്നു. ദുരന്തബാധിതർക്ക് സഹായം ഉറപ്പാക്കുന്നതിനായി സ്വദേശി സംഘടനകളും രക്ഷാകർമികളും രംഗത്തിറങ്ങിയിരിക്കുന്നു.

More Stories from this section

family-dental
witywide